ഐഐസി ബസ്വീറ ചർച്ച സംഗമം ശ്രദ്ധേയമായി

11:42 PM Jan 16, 2018 | Deepika.com
കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര ദഅ്വ വിംഗ് ജലീബിലെ ഐഐസി ഓഡിറ്റോറിയത്തിൽ ബസ്വീറ ചർച്ച സംഗമം സംഘടിപ്പിച്ചു. ന്ധഈമാൻ പകരുന്ന ചരിത്ര സ്പർശനങ്ങൾ’ എന്ന വിഷയത്തിൽ സി.കെ അബ്ദുൾലത്തീഫും ന്ധസമാധാനം നൽകുന്ന ഖുർആനിക വചനങ്ങൾ’ എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു.

വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. സയിദ് അബ്ദുറഹിമാൻ, അബ്ദുള്ള കാരക്കുന്ന്, മുഹമ്മദ് റാഫി, അബ്ദുന്നാസർ മുട്ടിൽ, സയിദ് മുഹമ്മദ് റഫീഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ക്വിസ് മത്സരത്തിൽ ഫുആദ് തെക്കൻകുറ്റൂർ, റുബീന അരീക്കോട്, ഷഹർബാൻ കുന്ദംകുളം എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഐഐസി വൈസ് പ്രസിഡന്‍റ് വി.എ. മൊയ്തുണ്ണി സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്റഫ് മേപ്പയൂർ മത്സരം നിയന്ത്രിച്ചു. ദഅ് വ സെക്രട്ടി അബ്ദുൾ അസീസ് സലഫി, ഐഐസി സെക്രട്ടറി അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ