മദ്യവർജ്ജന പ്രസ്ഥാനം സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി

11:41 PM Jan 16, 2018 | Deepika.com
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം ജനുവരി 12 ന് അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മെഡിക്കൽ ക്യാന്പ് നടത്തി.

ഐഡിഎഫ് പ്രസിഡന്‍റ് ഡോ. അഭയ് പട്വാരി ക്യാന്പ് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്‍റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓങ്കോളജി, ഗൈനക്കോളജി, ഡർമറ്റോളജി, ഓർത്തോപീഡിക്, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്‍റൽ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർ·ാരുടെ സേവനവും നേത്ര പരിശോധന, കാഴ്ചശക്തി നിർണയം, ഇസിജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ എന്നിവയുടെ സൗജന്യ പരിശോധനയും ക്യാന്പിലെത്തിയവർക്ക് ഉപകരിച്ചു.

പ്രസിഡന്‍റ് ഫാ. ജേക്കബ് തോമസിന്‍റെ അധ്യക്ഷ വഹിച്ച യോഗത്തിൽ ഡോ. സുരേന്ദ്ര നായിക്, ഡോ. സയിദ് റഹ്മാൻ, ഡോ. പ്രതാപ് ഉണ്ണിത്താൻ, അബു കമാൽ (കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ), സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോണ്‍, ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി ഏബ്രഹാം സി. അലക്സ്, സെക്രട്ടറി എബി ശാമുവേൽ, സാംകുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ