അത്യപൂർവ കാർ സമ്മാനിച്ച് മകൻ പിതാവിനെ ഞെട്ടിച്ചു

11:06 PM Jan 15, 2018 | Deepika.com
ഡാളസ്: മാംസ മാർക്കറ്റിലെ ജീവനക്കാരനായിരുന്ന മകനെ സൗത്ത് ആഫ്രിക്കയിലെ വെയർഹൗസ് എംബറർ ആക്കി ഉയർത്തുന്നതിന് പ്രോത്സാഹനം നൽകിയ പിതാവിന് അത്യപൂർവ സമ്മാനം നൽകി മകൻ ഞെട്ടിച്ചു.

സമ്മാനം എന്താണെന്ന് അറിയേണ്ടേ? 30 ലക്ഷം ഡോളർ വിലമതിക്കുന്ന ലോകത്തിലെ തന്നെ അത്യപൂർവ കാറുകളിലൊന്നായ ബഗാട്ടി ചിറോണ്‍ (BUGATTI CHIRON).

ഡാളസിലെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ കൂടിയായ മയൂർ ശ്രീ (32) ബഗാട്ടി എക്സിക്യൂട്ടീവ്സും ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ടെക്സസിലെ തന്നെ ആദ്യ വാഹനമായി ബഗാട്ടി ചിറോണ്‍ വാങ്ങാൻ തീരുമാനിച്ചത്. ഫോക്സ് വാഗണ്‍ ആണ് കാറിന്‍റെ ഡീലർ. 25,000 ഡോളർ നൽകി രജിസ്റ്റർ ചെയ്തശേഷം രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കാർ ഡാളസിൽ എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഈ കാർ 500 എണ്ണം മാത്രമാണ് നിർമിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് സമമാണ് ഈ കാർ എന്നാണ് മയൂർ ശ്രീ അഭിപ്രായപ്പെട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ