ഇമലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

11:04 PM Jan 15, 2018 | Deepika.com
ന്യൂയോർക്ക്: ഇമലയാളി 2017ലെ സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളി എഴുത്തുകാർ അവരുടെ രചനകളുടെ മേ·യിൽ ശ്രദ്ധിക്കണമെന്നാണു ഇ മലയാളിയുടെ സാഹിത്യ പുരസ്കാര സമിതി കണ്ടെത്തിയത്.

സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം. കവിത: അബ്ദുൾ പുന്നയൂർക്കുളം ലേഖനം: ജോസഫ് പടന്നമാക്കൽ. എഴുത്തുകാരൻ/എഴുത്തുകാരി: കോരസണ്‍ വർഗീസ്. ആസ്വാദനം/പുസ്തകപരിചയം: ഡോ. നന്ദകുമാർ ചാണയിൽ. ഓർമകുറിപ്പുകൾ/ജീവചരിത്രം : സരോജ വർഗീസ്. പ്രതികരണങ്ങളുടെ കുലപതി: സി. ആൻഡ്രൂസ്. രാഷ്ട്രീയ നിരീക്ഷണങ്ങൾ, പ്രവാസാനുഭവങ്ങൾ: ജോണ്‍ ബി കുന്തറ എന്നിവരെ തെരഞ്ഞെടുത്തു.

അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ, രാഷ്ട്രീയ നിരീക്ഷണങ്ങൾ, പ്രശസ്തരുടെ തൂലിക ചിത്രങ്ങൾ, പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ അങ്ങനെ വിവിധ വിഷയങ്ങളിൽ തന്േ‍റതായ കാഴ്ചപ്പാടും ദർശനവും ലേഖനങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഇമലയാളിയുടെ സ്വന്തം ലേഖകനായ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നൽകുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ