കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ കേളി അനുശോചിച്ചു

10:58 PM Jan 15, 2018 | Deepika.com
റിയാദ്: സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

മികച്ച നിയമസഭാ സാമാജികനും എന്നും സാധാരണ ജനങ്ങളോടൊപ്പം നിന്ന് അവർക്കുവേണ്ടി പ്രവർത്തിച്ച നേതാവുമായിരുന്ന രാമചന്ദ്രൻ, വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് സജീവരാഷ്ട്രീയ പ്രവർത്തനത്തേയ്ക്ക് കടന്നുവന്നത്. മികച്ച അഭിഭാഷകനും കക്ഷി രാഷ്ട്രീയഭേദമന്യേ ഏവരുടേയും സ്നേഹവും ആദരവും ലഭിച്ചിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ