പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്തിന്‍റെ മെഗാ ഇവന്‍റ് "ഹൃദയത്തിൽ സൂക്ഷിക്കാൻ’ ഫെബ്രുവരി 25ന്

10:53 PM Jan 15, 2018 | Deepika.com
കുവൈത്ത്: പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത് ഫെബ്രുവരി 25 ന് അബാസിയ മറീന ഹാളിൽ ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന മെഗാ ഇവന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. "ഹൃദയത്തിൽ സൂക്ഷിക്കാൻ' എന്ന് പേരിട്ടിരിക്കുന്ന സംഗീതനൃത്ത സന്ധ്യയിൽ ഇന്ത്യയിലെ പ്രശസ്ത കലാകാര·ാരായ എം.ജി. ശ്രീകുമാർ, മൃദുല വാരിയർ, ശ്രേയ ജയ്ദീപ്, താരാ കല്യാണ്‍, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും.

മെഗാ ഇവന്‍റിന്‍റെ പോസ്റ്റർ മുതിർന്ന എക്സിക്യൂട്ടീവ് അംഗം കെ.ഒ മത്തായിക്കും പ്രവേശന കൂപ്പണുകൾ ജനറൽ കണ്‍വീനർ ലാലു ജേക്കബ്, അബാസിയ ഏരിയ കണ്‍വീനർ ചാൾസ് ജോർജ്, വനിതാ വിഭാഗം വൈസ് ചെയർപേഴ്സണ്‍ അനി ബിനു എന്നിവർക്കും നൽകി പ്രസിഡന്‍റ് കെ. ജയകുമാർ നിർവഹിച്ചു.

കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുരളീ എസ്. പണിക്കർ, ജനറൽ കണ്‍വീനർ ലാലു ജേക്കബ്, ട്രഷറർ തോമസ് അടൂർ, പ്രോഗ്രാം കണ്‍വീനർ അബു പീറ്റർ സാം, വനിതാ വിഭാഗം വൈസ് ചെയർപേഴ്സണ്‍ അനി ബിനു എന്നിവർ സംസാരിച്ചു.

പരിപാടിയുടെ പ്രവേശന പാസുകൾ അപ്സര ബസാർ, അബ്ബാസിയ; ഓവൻ ഫ്രഷ് ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി, ഫഹാഹീൽ, നൗഷാദ്സ് സിഗ്നേച്ചർ റെസ്റ്റോറന്‍റ് എന്നീ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാണ്.

വിവരങ്ങൾക്ക്: 9885 9650, 995 4 6979, 9716 7576, 6999 7588, 6930 2536, 9784 7873, 5080 9915, 9721 9734.

റിപ്പോർട്ട്: സലിം കോട്ടയിൽ