ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ഭക്തിനിർഭരവും ശരണഘോഷമുഖരിതവുമായ അന്തരീഷത്തിൽ ഈ ഞായറാഴ്ച ജനുവരി 14ന് വൻന്പിച്ച പരിപാടികളോടെ ആഘോഷിക്കുന്നു. മകരസംക്രാന്തിയും മകരപൊങ്കലും സംയുക്തമായിട്ടാണ് ആഘോഷിക്കുന്നത്. രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം വൈകിട്ട് ഹരിവരാസനം അവസാനിപ്പിക്കുന്നതുവരെ ഒരു ദിവസത്തെ ഉത്സവമായിട്ടണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലർപ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പ·ാർ ക്ഷേത്രത്തി ദർശന പുണ്യം നേടുന്ന നിമിഷങ്ങൾ. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. മകരവിളക്ക് മഹോത്സവം ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തിൽ അയ്യപ്പതൃപ്പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കാനുമുള്ള ഒരു വേദിയാകുന്നു. അതിന്റെ പുണ്യം ഏറ്റുവാങ്ങി ഇങ്ങ് ഈ ന്യൂയോർക്ക് മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്. വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്കിന്റെ സുകൃതം നുകരാൻ അവസരമൊരുക്കി ഏവരെയും സ്വാഗതം ചെയ്യുന്നു.
വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശബരിമല ക്ഷേത്രത്തിൽ നടക്കുന്ന പൂജാകർമ്മാദികൾ അതിന്റെ എല്ലാ പരിപൂർണതയോടും കൂടി വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ നിർവ്വഹിചുവരുന്നു എന്നതാണ്. പൂജാകർമ്മാദികൾ അതിന്റെ എല്ലാ പരിപൂർണതയോടും കൂടി നിർവ്വഹിക്കുന്നത് പൂജാരിമാരായ ശ്രീനിവാസ് ഭട്ടർ, മോഹൻജി, സതീഷ് പുരോഹിത് എന്നിവരാണ്.
രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പന്പസദ്യയ്ക്കുശേഷം ഇരുമുടി പൂജ നടത്തി. ഇരുമുടിയെന്തിയ അയ്യപ്പ·ാർ ശരണം വിളിയോടെ ക്ഷേത്രം വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നതും, നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ പടിപൂജ, നമസ്കാര മന്ത്ര സമർപ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുർത്ഥ പാരായണം, ദിപരാധന, കർപ്പൂരാഴിക്കും ശേഷം, ഹരിവരാസനം പാടി അന്നദാനംവും നടത്തി മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആവും. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രഭജൻ ഗ്രൂപ്പിന്റെ ഭജന കണ്ണൻജീ, തീപൻ, മഹലിഗം, ശ്രീറാം, പ്രഭ കൃഷ്ണൻ തുടങ്ങിയവർ നയിക്കുന്നതാണെന്ന് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ഞായറാഴ്ച
10:29 PM Jan 12, 2018 | Deepika.com