അബ്ബാസിയ: കുവൈത്തിലെ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ലോക കേരള സഭ തുറന്ന ചർച്ചാവേദിയിൽ വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ലോക കേരളസഭയിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കേരള പ്രവാസി വെൽഫയർ സംഘടനയുടെ പ്രസിഡന്റ് മുബാറക് കാന്പ്രത്ത്, സാരഥിയുടെ പ്രസിഡന്റ് സജീവ് നാരായണൻ, വയനാട് അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത്, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ജീവീസ് എരിഞ്ചേരി, ഫോക്ക് കണ്ണൂർ ഭരവാഹി നാസർ, ഈപ്പൻ ജോർജ് ഒഎസിസി പത്തനംതിട്ട അസോസിയേഷൻ ഭാരവാഹി ജയകുമാർ, വേലൂർ അസോസിയേഷൻ ട്രഷറർ ശുഭ കെ.എസ് എന്നിവർ അഭിപ്രായങ്ങൾ സമർപ്പിച്ചു. യോഗത്തിൽ കേരള എക്സിക്യൂട്ടീവ് ബ്രൈറ്റ് വർഗീസ് സ്വാഗത പ്രസംഗവും ജിജോ ജോസ് അനുമോദനവും രേഖപ്പെടുത്തി. ഒൻസിപി ദേശീയ പ്രസിഡന്റ് ബാബു ഫ്രാൻസിസ് സമ്മേളനത്തിന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു. ദേശീയ സെക്രട്ടറി ശ്രീജിയൊ ടോമി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലോക കേരളസഭ സമ്മേളനം: വിവിധ സാംസ്കാരിക സഘടനകൾ ചർച്ച ചെയ്തു
10:18 PM Jan 11, 2018 | Deepika.com