വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ അമേരിക്കൻ വംശജയും കാലിഫോർണിയയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്ററുമായ കമല ഹാരിസിനെ (53) സെനറ്റ് ജൂഡീഷ്യറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഗവണ്മെന്റ് അഫയേഴ്സ് കമ്മിറ്റി അംഗമായും കമല പ്രവർത്തിക്കുന്നു.
സാൻഫ്രാൻസിസ്കോ മുൻ ഡിസ്ട്രിക്റ്റ് അറ്റോർണി, കലിഫോർണിയ അറ്റോർണി ജനറൽ എന്നീ നിലകളിൽ പരിചയ സന്പന്നയായ കമല, യുഎസ് കോണ്‍ഗ്രസിൽ അറ്റോർണി ജനറലായ ജെഫ് സെഷന്റെ രൂക്ഷ വിമർശകയായിരുന്നു. ഇത്രയും ഉന്നതമായ കമ്മിറ്റികളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതീവ കൃതാർത്ഥയാണെന്ന് കമലയുടെ പ്രസ്താവനയിൽ പറയുന്നു.
കമല ഹാരിസിനൊപ്പം ന്യൂജേഴ്സിയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ കോറി ബുക്കറേയും സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിയിൽ അംഗമാക്കിയിട്ടുണ്ട്. യുഎസ് സെനറ്റിലെ കാലിഫോർണിയായിൽ നിന്നുള്ള ഏറ്റവും ജൂനീയറായ അംഗം കൂടിയാണ് കമല.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കമല ഹാരീസ് യുഎസ് സെനറ്റ് ജൂഡീഷ്യറി കമ്മിറ്റിയിൽ
10:15 PM Jan 11, 2018 | Deepika.com