മൂവാറ്റുപുഴ: ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ പിതാവും പഴയ കാലത്തെ പ്രമുഖ ഗവണ്മന്റ് കോണ്ട്രക്ടറും സാമൂഹിക പ്രവർത്തകനും സഭാ നേതാവുമായ പി.വി. ഇട്ടൻ പിള്ള (പാടിയേടത്ത് വർഗീസ് ഇട്ടൻ പിള്ള-97) ഉൗരമനയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം 14 ഞായറാഴ്ച രണ്ടിന് സെന്റ് ജോർജ് താബോർ ചർച്ചിൽ.
കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജ്, സെന്റ് പീറ്റേഴ്സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഉൗരമന സെന്റ് ജോർജ് താബോർ ചർച്ചിന്റെ സ്ഥാപകനാണ്. ദീർഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ഭാര്യ: പാന്പാക്കുട കല്ലിടിക്കിൽ കുടുംബാംഗമായിരുന്ന പരേതയായ ഏലിയാമ്മ . അഞ്ചു മക്കളും ന്യുയോർക്ക് വെസ്റ്റ്ചെസ്റ്ററിലാണ് താമസം. മേരി ഈപ്പൻ, ഷെവ. ജോർജ് ഇട്ടൻ, ജെയ്ംസ് ഇട്ടൻ, ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ, ഡെയ്സി പോൾ എന്നിവർ. മരുമക്കൾ: വെരി റവ. ഈപ്പൻ ഈഴമാലിൽ കോർ എപ്പിസ്കോപ്പ, മേരി ജോർജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടൻ, എബി പോൾ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പി.വി. ഇട്ടൻ പിള്ള നിര്യാതനായി
10:13 PM Jan 11, 2018 | Deepika.com