ന്യൂയോർക്ക്: കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളെ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപീകരിക്കുന്ന ലോക കേരളസഭയിലേക്ക് അമേരിക്കൻ സംഘടനാ രംഗത്തുനിന്നും ആനി ലിബു ഒരു വനിത കൂടി പ്രവർത്തന നിരതയാകുന്നു.
ജനുവരി 12 ,13 തീയതികളിൽ കേരള നിയമസഭയുടെ മാതൃകയിൽ കൂടുന്ന ലോക കേരള സഭയിലേക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഒരു അംഗീകാരമാണെന്നും ആനി ലിബു പറഞ്ഞു.
ലോക കേരള സഭ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചർച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന നല്ലൊരു വേദിയായിരിക്കും ലോക കേരളസഭ.
ആനി ലിബു വേൾഡ് മലയാളി ഫെഡറേഷന്റെ ഇപ്പോഴത്തെ ഗ്ലോബൽ വൈസ് ചെയർപേഴ്സണ് ആയി പ്രവർത്തിക്കുന്നു. നവംബറിൽ വിയന്നയിൽ നടന്ന സമ്മേളനത്തിലാണ് ഈ പദവിയിൽ ആനി ലിബു എത്തിയത്. കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരളസഭയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ മറ്റ് നാല് അംഗം കൂടി പങ്കെടുക്കുന്നുണ്ട് .
ഓർത്തഡോക്സ് ചർച്ചിന്റെ ആദ്യ വനിതാ ട്രസ്റ്റി എന്ന പദവിക്കർഹയായ ആനി ലിബു വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ അല്ലാതെ നോർത്ത് അമേരിക്കൻ ഫിലിം അവാർഡിന്റെ ഡയറക്ടർ, ന്യൂയോർക്ക് മീഡിയാ കണക്ട് മാനേജിംഗ് ഡയറക്ടർ, ഫ്രീഡിയ എന്റെർറ്റൈെ·ന്റിന്റെ ബോർഡ് ഡയറക്ടർ, കാൻസർ റിസേർച് ഓർഗനൈസേഷൻ ബാൾട്ടിമോർ ഡയറക്ട്ർ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ആനി ലിബു പ്രവർത്തനനിരതയാകുന്നു.
ലോക കേരളസഭയിലേക്ക് വനിത പ്രതിനിധിയായി ആനി ലിബു
10:11 PM Jan 11, 2018 | Deepika.com