ജയിംസ് കോലടിയിൽ ഷിക്കാഗോയിൽ നിര്യാതനായി

02:48 PM Jan 11, 2018 | Deepika.com
ഷിക്കാഗോ: കോട്ടയം കിടങ്ങൂർ സ്വദേശി ജയിംസ് കോലടിയിൽ (38) ഷിക്കാഗോയിൽ നിര്യാതനായി. ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രഫസർ ജയിംസ് കോലടിയുടേയും, ആലീസിന്േ‍റയും (കൂവക്കാട്ടിൽ) മകനാണ്.

ഭാര്യ: സ്നേഹ ജയിംസ് പാലാ വെട്ടുകല്ലേൽ പരേതനായ ജോസ് വെട്ടുകല്ലേലിന്േ‍റയും, റ്റെസി (പതിയിൽ) കുടുംബാംഗം) മകളാണ്.

മക്കൾ: അലീസിയ, ജോസഫ്, ടെസിയ.
സഹോദരങ്ങൾ: പിങ്കി സുനിൽ മുളവേലിപ്പുറത്ത് പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിലങ്ങാട്ടുശേരിൽ കണ്ണങ്കര.

സംസ്കാരം പിന്നീട് ഷിക്കാഗോയിൽ.

റിപ്പോർട്ട്: സൈമണ്‍ മുട്ടത്തിൽ