റിയാദ്: കായംകുളം സ്വദേശി ദവാദ്മിയിൽ ഹൃദയാഘാതംമൂലം മരിച്ചു. കായംകുളം പത്തിയുർ സ്വദേശി ഷാജി(49)യാണ് റിയാദിൽ നിന്ന് മുന്നൂറു കിലോമീററർ അകലെ ദവാദ്മിയിലെ ബിജാദിയയിൽ വെള്ളിയാഴ്ച്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ 22 വർഷമായി സൗദിയിലുണ്ട്. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ദവാദ്മിയിൽ കുടിവെള്ള ടാങ്കർ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വാഹനത്തിനുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി ദവാദ്മി ഏരിയ ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ബിജാദിയ മലയാളി സമാജം പ്രവർത്തകരുടെ സഹകരണത്തോടെ പൂർത്തിയാക്കിവരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
കായംകുളം സ്വദേശി ഹൃദയാഘാതംമൂലം ദവാദ്മിയിൽ മരിച്ചു
10:40 PM Jan 10, 2018 | Deepika.com