അബ്ബാസിയ : കേരളാ കുവൈത്ത് ചാപ്റ്റർ വ്യത്യസ്ത ശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തുന്ന ഈ വർഷത്തെ ആദ്യ കലാപരിപാടികൾ ജനുവരി 12 വെള്ളിയാഴ്ച നാലിന് അബ്ബസിയയിലെ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഭാരതീയ വിദ്യാഭവൻ ചെയർമാൻ എൻ.കെ രാമചന്ദ്രൻ മേനോൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ സ്പെഷൽ ഗസ്റ്റായി റിഹാബ്, എം. ബോറിസ്ലീ (ചെയർ പേഴ്സണ്‍, കുവൈത്ത് സൊസൈറ്റി ഫോർ ഗാർഡിയൻസ് ഓഫ് ഡിസേബിൾഡ്) എന്നിവർ പങ്കെടുക്കും. ഡിഫറെന്റ്ലി എബിൽഡ് ആയ കുട്ടികളുടെ മാതാപിതാക്കളുമായി സ്പെഷൽ ഗസ്റ്റുകൾ സംവദിക്കും. പരിപാടിയുടെ ഭാഗമായി വിവധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചോളം വർഷമായി കുവൈത്തിലെ വിത്യസ്ത ശേഷിക്കാരായ കുട്ടികളെയും അവർ പഠിക്കുന്ന സ്ഥാപനങ്ങളേയും സഹായിച്ചു വരുന്ന ഷൈനി ഫ്രാങ്ക് പരിപാടികൾക്ക് നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ് .
റിപ്പോർട്ട്: സലിം കോട്ടയിൽ
കേരളാ കുവൈത്ത് ചാപ്റ്റർ കലാപരിപാടി സംഘടിപ്പിക്കുന്നു
10:34 PM Jan 10, 2018 | Deepika.com