കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനാ ടെക്സാസ് കുവൈത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ എസ്എംസിഎ ഹാളിൽ നടത്തപ്പെട്ടു.
ടെക്സാസ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കല ആർട്ട് കുവൈത്ത് പ്രസിഡന്റ് സാം കുട്ടി തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടെക്സാസ് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതവും ഇവന്റ് കോർഡിനേറ്റർ ആശ കൃതജ്ഞതയും രേഖപ്പെടുത്തി.
ടെക്സാസ് മുൻ പ്രസിഡന്റ് ബിജു സ്റ്റീഫൻ, അഡ്വൈസറി ബോർഡ് മെന്പർ ഭാസി, വിവിധ സംഘടന ഭാരവാഹികൾ ആശംസ അർപ്പിച്ചു. തദവസരത്തിൽ കേരള ബ്ലഡ് ഡോണേഴ്സ് കുവൈത്ത് ചാപ്റ്ററിനു ടെക്സാസ് എക്സിക്റ്റീവ് മുരളീധരൻ മൊമെന്േറാ നൽകി ആദരിച്ചു.
എക്സിക്യൂട്ടീവ് മെന്പർ ജോണി കുമാർ ക്രിസ്മസ് കേക്ക് കട്ട് ചെയ്തു പരിപാടികൾക്ക് തുടക്കം കുറിച്ചു. ടെക്സാസ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ മികച്ച നിലവാരം പുലർത്തി. കൂടാതെ വിവിധയിനം പരിപാടികളുടെ വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമം കൊണ്ടും ക്രിസ്മസ് പുതുവത്സരാഘോഷം ഒരു വൻ വിജയമായി തീർന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ടെക്സാസ് കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
09:43 PM Jan 09, 2018 | Deepika.com