റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) അംഗങ്ങൾക്കുവേണ്ടി ഡബിൾസ് ബാഡ്മിന്റണ്‍ ടുർണമെന്റ് സംഘടിപ്പിച്ചു. റൗദയിലെ സിൻമാർ ഇൻഡോർ ബാഡ്മിന്റണ്‍ കോർട്ടിലാണ് മത്സരം നടന്നത് . റിയയിലെ 20 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ആവേശകരമായ ഫൈനൽ മത്സരത്തിൽ റോജി & ശേഖർ ടീം ഹബീബ് & ഉമ്മർകുട്ടി ടീമിനെ 21 -5 , 21 - 6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ബിജോയ് & നസീം , സണ്ണി & അലൻ എന്നീ ടീമുകളും സെമി ഫൈനലിൽ കടന്നിരുന്നു. പൗലോസ് കരിപ്പായി കളി നിയന്ത്രിച്ചു. പ്രസിഡന്റ് ബാലചന്ദ്രനും വൈസ് പ്രസിഡന്റ് മഹബൂബും വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡും കൈമാറി. വൈസ് പ്രസിഡന്റ് ശേഖർ ടുർണമെന്റിന് നേതൃത്വം നല്കി .
റിപ്പോർട്ട്: ഷെറിൻ ജോസഫ്
റിയ ബാഡ്മിന്റണ്‍ ടുർണമെന്റ് സംഘടിപ്പിച്ചു
11:23 PM Jan 08, 2018 | Deepika.com