അബുദാബിയിൽ മലയാളി സമാജം നാടകോത്സവം രണ്ടു മുതൽ

10:06 PM Jan 01, 2018 | Deepika.com
അബുദാബി: ഇരുപത്തൊന്നാമത് മലയാളി സമാജം നാടക മഹോത്സവത്തിന് ജനുവരി രണ്ടിന് (ചൊവ്വ) അബുദാബായിൽ തിരി തെളിയും. യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒന്പത് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.

1972ൽ അബുദാബി മലയാളി സമാജത്തിന്‍റെ നേതൃത്വത്തിലാണ് യുഎഇയിൽ ആദ്യമായി നാടക മത്സരം ആരംഭിക്കുന്നത്. തുടർന്നു ജി. ശങ്കരപിള്ള, കാവാലം നാരായണ പണിക്കർ, പ്രഫ. കൃഷ്ണപിള്ള, വയലാർ വാസുദേവപിള്ള തുടങ്ങി ഒട്ടേറെ പ്രമുഖർ മത്സരത്തിന് വിധി കർത്താക്കളായി. 1992 ലാണ് അവസാനമായി നാടക മത്സരം സംഘടിപ്പിച്ചത്. നരേന്ദ്ര പ്രസാദ് ആയിരുന്നു വിധി കർത്താവ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള