മസ്കറ്റ്: ജനുവരി ഒന്നിന് തിരുവനന്തപുരത്തു നിന്നും രാവിലെ മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയർവെയ്സ് വിമാനം 9 w 530, മസ്കറ്റ്- കൊച്ചി വിമാനം 9 w 533 എന്നിവ റദ്ദു ചെയ്തു.
ഡൽഹിയിൽ അനുഭവപ്പെടുന്ന മൂടൽമഞ്ഞിനെ തുടർന്ന് വിമാനം എത്താൻ വൈകുന്നതാണ് വിമാനങ്ങൾ റദ്ദു ചെയ്യാൻ കാരണം. ആഭ്യന്തര സർവീസിലും നിരവധി വിമാനങ്ങൾ റദ്ദു ചെയ്തിട്ടുണ്ട്. യാത്രക്കാർ അതാത് സ്ഥലങ്ങളിലെ വിമാന കന്പനിയുടെ സിറ്റി ഓഫീസുകളുമായോ എയർപോർട്ട് ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: സേവ്യർ കാവാലം
ജെറ്റ് എയർവെയ്സ് തിരുവനന്തപുരം -മസ്കറ്റ്- കൊച്ചി വിമാനങ്ങൾ റദ്ദാക്കി
07:15 PM Dec 31, 2017 | Deepika.com