ന്യൂയോർക്ക്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ മലബാർ ഭദ്രാസനാധിപനും മുൻ മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായിരുന്ന കാലം ചെയ്ത ഡോ. യൂഹാനോൻ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ രണ്ടാമത് ഓർമ്മപ്പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ സ്റ്റാറ്റൻ ഐലന്റ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഡിസംബർ 31 ഞായറാഴ്ച ആചരിക്കുന്നു. രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും.
സ്റ്റാറ്റൻ ഐലന്റ് മോർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ വികാരിയായി നിയമിതനായി അമേരിക്കയിലെത്തിയ അദ്ദേഹം വിവിധ സംസ്ഥാനങ്ങളിൽ മലയാളി ദേവാലയങ്ങൾ രൂപീകരിക്കുവാൻ നേതൃത്വം നൽകി. മെത്രാപ്പോലീത്തയായി അഭിഷിക്തനായി മലബാർ ഭദ്രാസനത്തിന്റെ അജപാലകനായി കാൽനൂറ്റാണ്ട് പൂർത്തീകരിച്ച മോർ പീലക്സീനോസ് തിരുമേനി സഭക്ക് ഒന്നായി സുശക്തമായ കെട്ടുറുപ്പും ശാശ്വത സമാധാനവും കൈവരിക്കുവാൻ യത്നിച്ചു. ദീർഘകാലം വൈദീക സെമിനാരി പ്രിൻസിപ്പലായും സെന്റ് പോൾസ് ഫെല്ലോഷിപ്പ്, മർത്തമറിയം വനിതാ സമാജം എന്നിവയുടെ സാരഥിയുമായിരുന്നു. 2015 ഡിസംബർ 30ന് കാലം ചെയ്തു. ജ·ദേശമായ കോട്ടയത്തെ പാന്പാടി സെന്റ് മേരീസ് കത്തീഡ്രലിൽ കബറടക്കി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
യൂഹാനോൻ മോർ പീലക്സീനോസ് ദുഃഖറോനോ സ്റ്റാറ്റൻ ഐലന്റിൽ ഞായറാഴ്ച
09:27 PM Dec 30, 2017 | Deepika.com