കുവൈത്ത്: കുവൈത്ത് കേരളാ ഇസ്ലാഹി സെന്റർ ഫെബ്രുവരി അവസാനവാരം സംഘടിപ്പിക്കുന്ന ഇസ്ലാമിക് കോണ്‍ഫറൻസിന്റെ പ്രഖ്യാപന പൊതുയോഗം ഡിസംബർ 29 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് സാൽമിയ പ്രൈവറ്റ് എജ്യുക്കേഷൻ കോംപ്ലക്സിനു സമീപമുള്ള മസ്ജിദ് വുഹൈബിൽ സംഘടിപ്പിക്കുന്നു.
മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ്(എംഎസ്എം) സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്ക്കർ സലഫി ഒറ്റപ്പാലം മുഖ്യപ്രഭാഷണം നിർവഹിക്കും. കുവൈത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെകെഐസി ഇസ്ലാമിക് കോണ്‍ഫറൻസ് പ്രഖ്യാപനം
10:25 PM Dec 28, 2017 | Deepika.com