അബുദാബി: ഒരുമ അബുദാബിയുടെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടി ഒരുമ പൈതൃകം ഡിസം. 29 വെള്ളിയാഴ്ച 3.30 മുതൽ മുസ്സഫയിൽ പ്രവർത്തിക്കുന്ന അബുദാബി മലയാളി സമാജം അങ്കണത്തിൽ നടക്കും.
സ്റ്റേജ് ഷോ സംവിധായകൻ അജി വാസുദേവൻ ഒരുക്കുന്ന മെഗാഹിറ്റ് ഡാൻസ് കോമഡി മ്യൂസിക് പരിപാടിയാണ് മുഖ്യ ആകർഷണം. സ്റ്റാർ സിംഗർ വിജയി വിഷ്ണു കുറുപ്പ് നയിക്കുന്ന ഗാനമേള ,അനാമിക രാജേഷ് നയിക്കുന്ന കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി, കളരിപ്പയറ്റ്, കേരളത്തിലെ തനത് കലാരൂപങ്ങളുടെ അവതരണം എന്നിവ ഒരുക്കിയിട്ടുണ്ട്. മലയാളി സമാജം ജനറൽ സെക്രട്ടറി എ എം അൻസാർ ഉത്ഘടനകർമ്മം നിർവ്വഹിക്കും .
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഒരുമ പൈതൃകം കലാസംഗമം വെള്ളിയാഴ്ച അബുദാബിയിൽ
10:24 PM Dec 28, 2017 | Deepika.com