കുവൈത്ത്: കേരള സർക്കാർ പുതിയതായി രൂപികരിക്കുന്ന ലോക കേരള സഭയിലേക്ക് കുവൈത്തിൽ നിന്നും രണ്ടുപേർ. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ ബോർഡ് അംഗം എൻ. അജിത്കുമാറും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂഡ് എന്നിവരെയാണ് കേരളാ സർക്കാർ നാമ നിർദ്ദേശം ചെയ്തിരിക്കുന്നത്.
കേരള നിയമസഭയിലുള്ള 140 എംഎൽഎമാരും കേരളത്തിൽ നിന്നുള്ള ലോകസഭ , രാജ്യസഭ എംപി മാരും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികളുടെ പ്രതിനിധികളായി നൂറ്റിയെഴുപത്തിയെട്ടു പ്രവാസികളുമാണ് കേരള ലോക സഭയിലെ അംഗങ്ങൾ.
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13് തീയതികളിൽ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിലാണ് നടക്കുന്നത് രണ്ടു പതിറ്റാണ്ടിലെറെയായി കുവൈത്തിലെ സാംസ്കാരിക രംഗത്ത് സജീവമായ എൻ. അജിത് കുമാർ കോട്ടയം വയലാ സ്വദേശിയാണ്. 1980 മുതൽ കുവൈത്തിലുള്ള സാം ഇവിടത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കലാ കുവൈത്തിന്റെ ആദ്യകാല പ്രവർത്തകനായ സാം ’ഇന്ത്യൻ കുടിയേറ്റ ചരിത്രം അടക്കം നാലു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ് സ്വദേശം.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലോക കേരള സഭയിലേക്ക് കുവൈത്തിൽ നിന്നും എൻ.അജിത് കുമാറും സാം പൈനും മൂഡും
09:57 PM Dec 27, 2017 | Deepika.com