ഫഹാഹീൽ: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹിൽ യൂണിറ്റ് റൂട്ട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രബോധകപരിശീലനസംഗമം നടത്തി. ഫഹാഹീൽ ഇസ്ലാഹി സെന്ററിൽ ചേർന്ന സംഗമത്തിൽ നൈസാം മംഗഫ്, പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, പബ്ലിക്കേഷൻ സെക്രട്ടറി അൻവർ ടി.പി എന്നിവർ പങ്കെടുത്തു. അസ്ഹർ അത്തേരി സ്വാഗതവും അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇസ്ലാഹി പ്രബോധന പരിശീലന സംഗമം സംഘടിപ്പിച്ചു
09:56 PM Dec 27, 2017 | Deepika.com