ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിൽ ക്രിസ്മസ് കരോൾ ഡിസംബർ 23-നു ശനിയാഴ്ച

04:51 PM Dec 18, 2017 | Deepika.com
ആൽബനി (ന്യൂയോർക്ക്): ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിന്‍റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 23-നു ശനിയാഴ്ച വൈകീട്ട് 4:30-നു മക്കൗണ്‍വിൽ യുണൈറ്റഡ് മെഥഡിസ്റ്റ് ചർച്ചിൽ (1565 വെസ്റ്റേണ്‍ അവന്യൂ, ആൽബനി, ന്യൂയോർക്ക് 12203) വെച്ച് നടക്കും.

റവ. ഡേവിഡ് ഗ്രൂണ്‍വാൾഡ് (വികാരി, സെന്‍റ് പോൾസ് ലൂഥറൻ ചർച്ച്, ആൽബനി) ക്രിസ്മസ് സന്ദേശം നൽകും. വിവിധ ക്വയർ സംഘങ്ങളുടെ ക്രിസ്മസ് ഗാനങ്ങൾ, സ്കിറ്റുകൾ, ക്രിസ്മസ് സന്ദേശം എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ജോർജ് ഡേവിഡ് 518 764 3665, തോമസ് കെ. ജോസഫ് 518 250 1967.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ