വി.സി. മാത്തൻ ന്യൂജേഴ്സിയിൽ നിര്യാതനായി

04:50 PM Dec 18, 2017 | Deepika.com
കോട്ടയം മാന്നാനം വടക്കേനടയിൽ പരേതനായ വി.പി. ചാക്കോയുടേയും ശോശമ്മ ചാക്കോയുടെയും മകൻ വി.സി. മാത്തൻ (അച്ചൻ കുഞ്ഞ്, 84) നിര്യാതനായി. ഫ്ളോറൽപാർക്കിലുള്ള മകൻ അലക്സ് മാത്യുവിന്‍റെ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം.

വേയ്ക്ക് സർവീസ് ഡിസംബർ 17-നു ഞായറാഴ്ച നാലു മണിമുതൽ എട്ടുവരെ റാൻഡോൾഫിലുള്ള ദി മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്സിയിൽ (790 state Route 10 west, Randalph, N3-07869). സംസ്കാര ശുശ്രൂഷകൾ നോർത്ത് അമേരിക്കാ യൂറോപ് ഭദ്രാധിപൻ ഡോ ഐസക് മാർ ഫീ ലക്സിനോസ് എപ്പിസ്കോപ്പായുടെ പ്രധാന കാർമികത്വത്തിലും വികാരി ഫിലപ് പി. മാത്യുവിന്‍റെയും മറ്റു വൈദികരുടെയും കാർമികത്വത്തിൽ ഡിസംബർ 18ന് തിങ്കളാഴ്ച രാവിലെ പത്തുമുതൽ നടക്കും. സംസ്കാരം 12-നു ഗേറ്റ് വേ ഓഫ് ഹെവൻ സെമിത്തേരിയിൽ.

ഗ്രേസ് മാത്തൻ ആണ് ഭാര്യ. ജേക്കബ് മാത്യു, അലക്സ് മാത്യു (കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി മുൻ പ്രസിഡന്‍റ്, ദി മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്സി സെക്രട്ടറി), ആലീസ് മാത്യു എന്നിവരാണ് മക്കൾ. സൂസൻ ജേക്കബ്, ഡോ. ബീന മാത്യു, മാത്യു.പി. വർഗീസ് എന്നിവർ മരുമക്കളാണ്. ആറ് കൊച്ചുമക്കളുണ്ട്.

ഹാരിസണ്‍ മലയാളം പ്ലാന്േ‍റഷന്‍റെ വിവിധ എസ്റ്റേറ്റുകളിൽ സൂപ്രണ്ടായിരുന്നു മാത്തൻ. അമേരിക്കയിലെത്തിയ ശേഷം അക്കൗണ്ടന്‍റായി സേവനം അനുഷ്ഠിച്ചു. റാൻഡോൾഫിലുള്ള മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജേഴ്സിയിലെ സജീവാംഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: അലക്സ് മാത്യു (973) 4641717.

റിപ്പോർട്ട്: ജോർജ് തുന്പയിൽ