സൗദിയിൽ ഭഷ്യ വസ്തുക്കൾക്കും മൂല്യവർധിത നികുതി ബാധകമെന്നു അധികൃതർ

04:46 PM Dec 18, 2017 | Deepika.com
ദമാം: ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർധിത നികുതി മുഴുവൻ ഭഷ്യ വസ്തുക്കൾക്കും ബാധകമാണെന്ന് സക്കാത് - നികുതി അതോറിട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കൾക്ക് അഞ്ചു ശതമാനം വാറ്റ് ബാധകമാക്കുന്നതിനും ചില ഭക്ഷ്യവസ്തുക്കളെ വാറ്റിൽ നിന്ന് ഒഴിവാക്കുന്നതിനും ഓരോ അംഗ രാജ്യത്തിനും ജി.സി.സി രാജ്യങ്ങളുടെ വാറ്റ് കരാർ അംഗീകാരം നൽകുന്നുണ്ട്. എന്നാൽ സൗദിയിൽ മുഴുവൻ മുഴുവൻ ഭഷ്യ വസ്തുക്കൾക്കും വാറ്റ് ബാധകമാക്കും.

ആഭ്യന്തര വിമാന ടിക്കറ്റുകൾ, സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്, ഹോട്ടലുകളിലെയും ഫർണിഷെഡ് അപാർട്ട്മെന്‍റുകളിലെയും വാടക എന്നിവയെല്ലാം വാറ്റിന്‍റെ പരിധിയിൽ വരും.

എന്നാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് വാറ്റിൽ നിന്ന് ഒഴിവാക്കും. കൂടാതെ പാർപ്പിട ആവശ്യങ്ങൾക്കുള്ള വീടുകൾക്കും ഫ്ളാറ്റുകൾക്കും വാറ്റ് ബാധകമായിരിക്കില്ല.

അതേസമയം വാടക നിരക്കിന് അനുസരിച്ചു വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് വാറ്റ് നൽകേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം