സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ക്രിസ്മസ് ആഘോഷിച്ചു

04:45 PM Dec 18, 2017 | Deepika.com
അബുദാബി :സീറോ മലബാർ സഭയുടെ ഒൗദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ,അബുദാബി ചാപ്റ്റർ പുണ്യം പിറന്ന പുൽക്കൂട് എന്ന ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ബിജു ഡൊമിനിക്ക്, ബിജു മാത്യു എന്നിവർ ചേർന്ന് തിരി തെളിയിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. വർക്കിങ് പ്രസിഡന്‍റ് നിക്കി കാഞ്ഞിരക്കാട്ട് ക്രിസ്മസ് സന്ദേശം നൽകി. ജോജി അലക്സാണ്ടർ, ഷാനി ബിജു, ടോം ജോസ്, മിന്‍റു എബ്രഹാം എന്നിവർ സംസാരിച്ചു.

വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അവാർഡ് നൽകി ആദരിച്ചു. മാസ്റ്റർ ആൽബിൻ പാട്രിക് , ജോഫി ജോസ് , പീയൂസ് ജോസഫ് , ജിമ്മി വർഗ്ഗീസ് എന്നിവർക്ക് യഥാക്രമം സ്റ്റുഡന്‍റ് എക്സലൻസ് അവാർഡ് , യൂത്ത് എക്സലൻസ് അവാർഡ് , ബിസിനസ് എക്സലൻസ് അവാർഡ് , പ്രൊഫെഷണൽ എക്സലൻസ് അവാർഡ് എന്നിവ സമ്മാനിച്ചു . വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതിയായ എഡ്ജു ഫണ്ട് 2018 ന്‍റെ ഉൽഘാടനം മാത്തുക്കുട്ടി കടോണ്‍ നിർവഹിച്ചു.

നൃത്ത്യനൃത്യങ്ങൾ , നാടകം, ജോഷി ജോസെഫ് , ജോമോൻ ഉലഹന്നാൻ എന്നിവർ നയിച്ച സെലിബ്രേഷൻ മ്യൂസിക് നൈറ്റ് എന്നിവ ക്രിസ്തുമസ് ആഘോഷരാവിന് കൂടുതൽ മിഴിവേകി .

ജസ്റ്റിൻ കെ മാത്യു , ജേക്കബ് ചാക്കോ , ടിൻസണ്‍ ദേവസിയ , അനു ജസ്റ്റിൻ , റോയ്മോൻ , ജോപ്പൻ ജോസ് , സിജോ ഫ്രാൻസിസ് , ജിന്േ‍റാ ജെയിംസ് , സിനി ഡാൽജൻ , ജിതിൻ ജോണി , ബിജു തോമസ് , അമൽ ചാക്കോ , നോബിൾ കെ ജോസഫ് , പീറ്റർ ചാക്കോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .