മരുഭൂമിയെ കുളിരണിയിച്ച "കളിക്കളം 2017'

05:09 PM Dec 16, 2017 | Deepika.com
ദമാം: കെ എംസിസി ദമാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒഗ്മിയോസ് കളിക്കളം 2017 ജന പങ്കാളിത്തംകൊണ്ടും പരിപാടിയിലെ വൈവിധ്യത കൊണ്ടും ഏറേ ശ്രദ്ധേയമായി. സെൻട്രൽ കമ്മിറ്റിക്കു കീഴിലെ ഇരുപത്തിയൊന്നോളം യൂണിറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ വാർഷിക പരിപാടിയായ കലാ കായിക മാമാങ്കം കിഴക്കൻ പ്രവിശ്യയിലെ കായിക ചരിത്രത്തിലെ മികവുറ്റ ഒരു ഏടായി മാറി.

രാവിലെ രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിക്ക് ഈസ്റ്റേണ്‍ പ്രൊവിൻസ് കെ എംസിസി പ്രസിഡന്‍റ് കാദർ ചെങ്കള പതാക ഉയർത്തി. തുടർന്നു വിവിധ യൂണിറ്റ് കമ്മിറ്റികളുടെ മാർച്ച് പാസ്റ്റും അരങ്ങേറി. അഞ്ഞൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. ആവേശകരമായ നാനൂറു മീറ്റർ റിലേ ,വടംവലി, ഷൂട്ട് ഒൗട്ട് മുതൽ അത്യാവേശത്തോടെ അത്ലറ്റിക് മത്സരങ്ങൾക്ക് സമയനിഷ്ട പാലിച്ച് സമാപനം കുറിച്ചപ്പോൾ ഓയാസിസ് ഓഡിറ്റോറിയത്തിൽ മാപ്പിളപ്പാട്ടു മൽസരവും സമയക്രമം പാലിച്ച് ആരംഭിച്ചു. കുട്ടികളും മുതിർന്നവരുമായി വേർത്തിരിച്ച്— നടത്തിയ മൽസരത്തിൽ അന്പതോളം പേർ മാറ്റുരച്ചു. മൽസരവിജയികൾക്കുള്ള സർട്ടിഫികറ്റും മെഡലും പരിപാടിയിൽ പങ്കെടുത്ത കെ എംസിസി നേതാക്കളും സാമൂഹ്യപ്രവർത്തകരും വ്യവസായ പ്രമുഖരും നൽകി.

സാംസ്കാരികസമ്മേളനം കെ എംസിസി നാഷണൽ കമ്മിറ്റി ട്രഷറർ സി. ഹാഷിം സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മുനീബ് ഹസനെ ചടങ്ങിൽ ആദരിച്ചു. ചാന്പ്യ·ാരായ ജവാസാത്ത് യൂണിറ്റിനുള്ള ട്രോഫിയും മെഡലും കളിക്കളം പ്രോഗ്രാം ഡയറക്ടർ ഖാദർ മാസ്റ്ററും രണ്ടാം സ്ഥാനം നേടിയ യൂണിറ്റിനുള്ള ട്രോഫി കബീർ കൊണ്ടോട്ടിയും റഹ്മാൻ കാരയാടും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷാജി ആലപ്പുഴയും സമ്മാനിച്ചു.

കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. റഹ്മാൻ കാരയാട്, സക്കീർ അഹമദ്,മാമു നിസാർ,ടി ഹംസ മുഹമ്മദ് കുട്ടി കൊഡൂർ, റഷീദ് മങ്കട എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ അസ്ലം കൊളക്കോടൻ കണ്‍വീനർ ഷിറാഫ് മൂലാട് കോഓർഡിനേറ്റർ മഹമൂദ് പൂക്കാട്, മുനീബ് ഹസൻ, മുജീബ് കൊളത്തൂർ, റഹീം ത്രിശൂർ, സലാം മയ്യം, ആഷിഖ് കൊല്ലം, മനാഫ് താനൂർ, റഷീദ് ആലപ്പുഴ, റുഖിയ റഹ്മാൻ, ഹഫ്സത്ത് കുട്ടി, ഫാത്തിമ ബക്കർ,റുബീന ലത്തീഫ്,സഫറോണ്‍ മുജീബ്,സാഹിറ ഷിറാഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നാച്ചു അണ്ടോണയുടെ നേതൃത്വത്തിൽ നടന്ന മെഹ്ഫിൽ സംഗീത പരിപാടിയോട്കൂടി കളിക്കളം അവസാനിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം