ഹൂ​സ്റ്റ​ണി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്തു​മ​സ് ക​രോ​ൾ ഡി​സം​ബ​ർ 25ന്

09:20 PM Dec 15, 2017 | Deepika.com
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്തു​മ​സ് ക​രോ​ൾ ഡി​സം​ബ​ർ 25നു ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ലെ എ​പ്പി​സ്കോ​പ്പ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള 18 ഇ​ട​വ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​ണ് (ഐ​സി​ഇ​സി​എ​ച്ച്). ഈ ​മാ​സം 25നു ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ക്നാ​നാ​യ കാ​ത​ലി​ക് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ മാ​ർ​ത്തോ​മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ അ​ഭി. ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യും സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ ബി​ഷ​പ്പ് അ​ഭി. ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും ക്രി​സ്തു​മ​സ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്.

18 ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് ഗാ​യ​ക​സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​സ്തു​മ​സ് ഗാ​ന​ങ്ങ​ൾ, തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ്കി​റ്റ​സ്, സം​ഘ നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഈ ​അ​നു​ഗ്ര​ഹീ​ത സാ​യം സ​ന്ധ്യ​യി​ലേ​ക്ക് ഏ​വ​രെ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ്) 7134087394, ടോം ​വി​രി​പ്പ​ൻ (സെ​ക്ര​ട്ട​റി) 8324624596, ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ് (പ്രോ​ഗ്രാം) 7133052772, റ​വ. കെ.​ബി.​കു​രു​വി​ള (പി​ആ​ർ​ഒ ) 2816360327

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി