ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ 2017-2018ലേക്ക് ഭരണസമതിതയെ തെരഞ്ഞെടുത്തു. ലൈസി അലക്സ് പ്രസിഡന്റും, സജി പോത്തൻ സെക്രട്ടറിയും, ചെറിയാൻ ഡേവിഡ് ട്രഷററുമായുള്ള ഭരണസമിതിയെ കോങ്കേഴ്സിലുള്ള സാഫ്റോണ്‍ ഇന്ത്യൻ റസ്റ്റോറന്റിൽ കൂടിയ പൊതുയോഗത്തിൽ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
2018 ജനുവരി 5ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ എല്ലാവരും പങ്കെടുത്ത് പരിപാടിയെ വൻ വിജയമാക്കണമെന്ന് ഹഡ്സണ്‍വാലി മലയാളി അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ജോർജ് താമരവേലി അറിയിച്ചു.
റിപ്പോർട്ട്: ജയപ്രകാശ് നായർ
ഹഡ്സണ്‍വാലി മലയാളി അസോസിയേഷൻ സുശക്തം
08:59 PM Dec 15, 2017 | Deepika.com