കുവൈത്ത്: കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് ദശവർഷഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി പ്രചോദന ക്ലാസ് സംഘടിപ്പിച്ചു.
കൊല്ലം ജില്ലയിലെ പത്താനപുരത്തിനടുത്തുള്ള പാടം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ വിറകു വെട്ടു തൊഴിലാളിയുടെ മകനായി ജനിച്ചു വിദ്യാഭ്യാസ കാലത്ത് ഒരു ശരാശരി വിദ്യാർഥിയായി തുടങ്ങി സ്വപ്രയത്നം കൊണ്ട് യുകെ, യുഎസ്എ, സിങ്കപ്പൂർ തുടങ്ങി വിവിധ രാജ്യങ്ങളിൽ തന്റെ ബിസിനസ് സമ്രാജ്യം സ്ഥാപിച്ച ശേഷം തന്റെ ഗ്രാമത്തിലും ഐടി പാർക്ക് സ്ഥാപിച്ച കോപ്പറേറ്റിവ് 360. സിഇഒയും യുവ ഐടു വ്യവസായിയുമായ വരുണ്‍ ചന്ദ്രൻ ക്ലാസ് നയിച്ചു. എസ്.എ ലബ്ബ അധ്യക്ഷം വഹിച്ചു. അലക്സ് മാത്യു, അഡ്വ. തോമസ് പണിക്കർ എന്നിവർ സംസാരിച്ചു. ഡോ. പ്രതാപ് ഉണ്ണിത്താൻ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
09:36 PM Dec 14, 2017 | Deepika.com