കുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറം കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാൻ കുവൈറ്റിലെത്തിയ പ്രസ് അക്കാഡമി മുൻ ചെയർമാനും പ്രമുഖ മാധ്യമ മാധ്യമ പ്രവർത്തകനുമായ എൻ.പി രാജേന്ദ്രന് മീഡിയ ഫോറം പ്രവർത്തകർ കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. ജനറൽ കണ്‍വീനർ ടി.വി ഹിക്മത്ത്, കണ്‍വീനർ ഗിരീഷ് ഒറ്റപ്പാലം, തോമസ് മാത്യൂ കടവിൽ, ജലിൻ തൃപ്പയാർ, നിക്സണ് ജോർജ്ജ്, സജി പീറ്റർ, സത്താർ കുന്നിൽ, ഹബീബ് മുറ്റിച്ചൂർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എൻ.പി രാജേന്ദ്രന് സ്വീകരണം നൽകി
09:23 PM Dec 14, 2017 | Deepika.com