ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം

12:15 PM Dec 14, 2017 | Deepika.com
ഡാളസ്: ഡാളസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 2018 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തു.

വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേലിന്‍റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ട്രസ്റ്റിയായി ബോബൻ കൊടുവത്തിനേയും, സെക്രട്ടറിയായി എൽസണ്‍ സാമുവേലിനേയും തെരഞ്ഞെടുത്തു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി റോജി ഏബ്രഹാം, ജിമ്മി ഫിലിപ്പ്, കെ.പി. ജോണ്‍, ബിനോ ജോണ്‍, പ്രിൻസ് സഖറിയ, സുനിൽമോൻ ജോയി, ജയൻ വർഗീസ്, സാബു പോൾ എന്നിവരേയും ഓഡിറ്ററായി ഷിജോ തോമസിനേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം