മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റ് ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ഡിസംബർ 15 വെള്ളിയാഴ്ച മുതൽ 18 തിങ്കളാഴ്ച വരെ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. വ്യോമയാന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാൻ ചുമതലപ്പെട്ട ഓഫീസിൽ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനുള്ള ബുള്ളറ്റിനിലാണ് മുന്നറിയിപ്പ്.
മസ്കറ്റിനു പുറമെ ബുറൈമി, ദാഹിറ, തെക്ക് ബാറ്റിന , വടക്ക് ബാറ്റിന, ദാഖലിയ, തെക്ക് ഷർഖിയ, വടക്ക് ഷർഖിയ എന്നിവിടങ്ങളിലാണ് മഴയ്ക്കും, കാറ്റിനും സാധ്യത. മൂടിക്കെട്ടിയ കാലാവസ്ഥയും, അങ്ങിങ്ങായി മഴയും അൽവുസ്ത, ദോഫാർ മേഖലയിൽ പ്രവചിച്ചിട്ടുണ്ട്. സമാനമായ കാലാവസ്ഥ കഴിഞ്ഞയാഴ്ച യുഎഇയിൽ അനുഭവപ്പെട്ടിരുന്നു. മഴയുള്ള സമയത്ത് വഴികൾ മുറിച്ചു കടക്കുന്നതും, കടൽ വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം
ഒമാനിൽ വെള്ളിയാഴ്ച മുതൽ മോശം കാലാവസ്ഥക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
10:55 PM Dec 13, 2017 | Deepika.com