കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.
സൗജന്യ രക്ത പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം, ലാബ്, സ്കാനിംഗ് തുടങ്ങി മറ്റു സേവനങ്ങൾക്കു 50 ശതമാനം ഇളവ്, ഒരു വർഷ കാലാവധിയുള്ള പ്രെവിലേജ് കാർഡ് എന്നിവയും ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സൗജന്യ മെഡിക്കൽ ക്യാന്പ് ഡിസംബർ 15ന്
10:50 PM Dec 13, 2017 | Deepika.com