കുവൈത്ത് സിറ്റി: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന നൽകാൻ കുവൈത്ത് പൊതു സമൂഹത്തോട് കല കുവൈത്ത് അഭ്യർത്ഥിച്ചു. കല കുവൈത്ത് മുഖേന സഹായം എത്തിക്കാൻ താൽപര്യമുള്ളവർ അബ്ബാസിയ 66829397, അബുഹലീഫ 60744207, ഫഹാഹീൽ66018867, സാൽമിയ 66736369 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദുരിതാശ്വാസത്തിന് വലിയ തോതിലുള്ള ഫണ്ട് ആവശ്യമായതിനാൽ കുവൈത്ത് മലയാളി സമൂഹം ഒന്നടങ്കം ഇതിൽ പങ്കാളികളാകണമെന്ന് കല കുവൈത്ത് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവനകൾ നൽകാൻ താൽപര്യമുള്ളവർ താഴെപറയുന്ന അക്കൗണ്ടിലേക്ക് അയക്കാം.
ബാങ്ക് അക്കൗണ്ട് നന്പർ: 67319948232
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം
IFS Code: SBIN007002
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക: കല കുവൈത്ത്
10:39 PM Dec 13, 2017 | Deepika.com