റിയാദ്: റിയാദിലെ കലാ സാംസ്കാരിക ജീവകാരുന്ന്യ മേഖലകളിലെ നിറസാന്നിധ്യമായ പയ്യന്നൂർ സൗഹൃദ വേദിയുടെ ഫുട്ബോൾ ടീം 'പിഎസ് വി റിയാദ് 'ജേഴ്സി പ്രകാശനം നടത്തി.
ഡിസംബർ 11നു മലാസ് ഭാരത് റെസറ്റോറന്റിൽ നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ നവാസ്, കബീർ എന്നിവരും ജേഴ്സി സ്പോണ്‍സറായ പയ്യന്നൂർ എടാട്ടെ ,ആലോമ ഇന്റരിയർ പ്രതിനിധിയും പിഎസ് വി വൈസ് പ്രസിഡന്റുമായ അഷറഫ്. എൻ.ടി യും ചേർന്ന് ടീം ക്യാപ്ടനായ ഉണ്ണികുട്ടന് നൽകി പ്രകാശനം ചെയ്തു.
ടീം മാനേജർ സതീശൻ ആമുഖ പ്രഭാഷണം നടത്തി. സനൂപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു. കൃഷ്ണൻ വെള്ളച്ചാൽ, ശശികുമാർ, അബ്ദുൽ റഷീദ്, റജി രാജീവൻ, മൻസൂർ, ഷംസു കൂടാതെ റിഫ ഭാരവാഹികളും സംസാരിച്ചു. ഉമേഷ് പൊതുവാൾ ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. ആവാസ്, ലാൻറെണ് എഫ്സി സംയുക്തമായി റിഫയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മൽത്സരങ്ങളിൽ പിഎസ് വി റിയാദ് പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
'പിഎസ് വി റിയാദ് ' ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം നടത്തി
10:38 PM Dec 13, 2017 | Deepika.com