കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം മാധ്യമ പ്രവർത്തകർക്കായി മീഡിയ ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച ഉച്ചമുതലാണ് പരിപാടി നടക്കുക. മാധ്യമ രംഗത്തെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ.പി.രാജേന്ദ്രൻ ക്ലാസ് നയിക്കും.
ഡിസംബർ പതിനാറിന് ശനിയാഴ്ച വൈകുന്നേരം ആറിന് പ്രത്യേകം ക്ഷണിക്കപ്പെട്ട സദസുമായി എൻ.പി.രാജേന്ദ്രൻ സംവദിക്കുകയും ചെയ്യും. രണ്ടു പരിപാടികളും ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങൾക്ക് 67765810 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി മീഡിയ ഫോറം മാധ്യമ ശിൽപശാലയും മുഖാമുഖവും സംഘടിപ്പിക്കുന്നു
10:35 PM Dec 13, 2017 | Deepika.com