നേരത്തെ നടന്ന ക്യാന്പ് ഉദ്ഘാടനം ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി നിർവഹിച്ചു. ചടങ്ങിൽ ഫോക്കോ സോക്കർ ഉപദേശക സമിതി അംഗങ്ങളായ റസാഖ് തെക്കെപുറം, അബ്ദുൽ റസാഖ്, സൗദി ഇന്ത്യൻ ഇസ്വാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, അൽ അബീർ മെഡിക്കൽ സെന്റർ പിആർഒ മാലിക്ക് മഖ്ബൂൽ, സിഗ്മാ കോട്ടിംഗ് കണ്ട്രി സെയിൽസ് മാനേജർ മനോജ്, അൽ റയാൻ പോളി ക്ലിനിക് മാർക്കറ്റിങ്ങ് തലവൽ അബ്ദുൽ റഷീദ്, ഇന്ത്യൻ സ്ക്കൂൾ മാനേജിങ്ങ് കമ്മറ്റി അംഗം റഷീദ് ഉമർ, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് നജാത്തി, ഫോക്കസ് ചീഫ് അഡ്വസർ യൂസുഫ് കൊടിഞി എന്നിവർ ആശംസകൾ നേർന്നു.
കളിക്കളത്തിൽ സൗഹൃദവും പരസ്പര ബഹുമാനവും വളർത്തുക എന്ന സന്ദേശം നൽകുവാൻ പ്രതീകാത്മക ഹീലിയം ബലൂണുകൾ ആകാശത്തേക്ക് പറത്തി. രണ്ട് മാസത്തെ ക്യാന്പിന് ശേഷം ഫോക്കസിന്റെ കീഴിൽ ഗ്രാന്റ് ഫിനാലെയും ക്യാന്പഗംങ്ങളുടെ പ്രദർശന മൽസരങ്ങളും സംഘടിപ്പിക്കുമെന്നും മികച്ച അംഗങ്ങൾക്ക് തുടർ പരീശീലനത്തിന് ഉതകുന്ന സൗകര്യങ്ങൾ ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ സിഒ അൻസാർ കടലുണ്ടി, സുനീർ, ഷിയാസ്, ഫവാസ് ഇല്ലിക്കൽ, ഷമീൽ, ആദിൽ, റമീസ്, ഷാജി ബദറുദ്ധീൻ, സജിൽ, അൻഷാദ് എന്നിവർ പരിപാടികളും സകരിയ, വസീം, ബൈജു, സയ്ദ് ഹുസൈൻ എന്നിവർ ക്യാന്പും നിയന്ത്രിച്ചു. ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ സി ഒ ഒ. അബ്ദുല്ല തൊടിക സ്വാഗതം പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം