ടൊറന്റോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ യുവജനങ്ങളെ ഒത്തുചേർത്ത്കൊണ്ട് സികെസിവൈഎൽ (കാനഡ ക്നാനായ കാത്തലിക് യൂത്ത് ലീഗ് )ന് തുടക്കം കുറിച്ചു. 2016 ഡിസംബർ രണ്ടിന് ആരംഭിച്ച സികെസിവൈഎൽ എന്ന വാട്സ്ആപ് ഗ്രൂപ്പ് ആണ് പ്രസ്തുതതീരുമാനത്തിന് വഴിതെളിച്ചത്. അംഗങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ . പത്രോസ് ചന്പക്കര വിളിച്ചുചേർത്ത യോഗത്തിൽ സികെസിവൈഎല്ലിന് ഒൗദ്യോഗികമായി തുടക്കംകുറിച്ചു.
തുടർന്നു നടന്ന യോഗത്തിൽ ഭാരവാഹികളായി നിബു സി. ബെന്നി ചിറ്റേത്ത് പ്രസിഡന്റ്, ജോമിൻ ജോണ് കോയിക്കൽ വൈസ്പ്രസിഡൻറ്, റിച്ചാർഡ് മാന്പിള്ളിൽ സെക്രട്ടറി, ആൻ മെറിൻ മാത്യു തൊട്ടിയിൽ ജോയിന്റ് സെക്രട്ടറി, മാത്യൂസ് പി ജോയ് പായിക്കാട്ടു പുത്തൻപുരയിൽ ട്രഷറർ, കെവിൻ വികുര്യൻ വല്ലാട്ടിൽ പ്രോഗ്രാംകോർഡിനേറ്റർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. യുവജന ആനിമേറ്റേഴ്സ് ആയി ഷെല്ലി ജോയ് പുത്തൻപുരയിൽ, ജിസ്മി ഫിലിപ്സ് കൂട്ടത്താന്പറന്പിൽ എന്നിവർ നിയമിതരായി.
സീറോ മലബാർ സഭയിലെ ആദ്യയുവജന സംഘടനയായി കോട്ടയം അതിരൂപതയിൽ തുടക്കംകുറിച്ച കെസിവൈഎല്ലിനോട് ചുവടുപിടിച്ചു സഭയോടും സഭാ അധികാരികളോടും വിധേയത്വംപുലർത്തി സികെസിവൈഎൽ അംഗങ്ങൾ തനിമയിലും ഒരുമയിലും വിശ്വാസനിറവിലും വ്യതിരിക്തമായി പ്ര വർത്തിക്കണമെന്ന് മിഷൻ ഡയറക്ടർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശാക്തീകരിക്കുവാൻ ഏവരും ശ്രമിക്കണമെന്നും, ക്നാനായ യുവജനകൂട്ടായ്മയിൽ സജീവപങ്കാളിത്തം ഉണ്ടാവണമെന്നും പ്രസിഡന്റ നിബു സി. ബെന്നി അംഗങ്ങളെ ഓർമപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കാനഡയിൽ സികെസിവൈഎല്ലിന് ഉജ്ജ്വല തുടക്കം
10:23 PM Dec 13, 2017 | Deepika.com