സതർലാന്റ് (ടെക്സസ്): ടെക്സസ് സതർലാന്റ് ചർച്ചിൽ നവംബർ അഞ്ചിന് നടന്ന വെടിവെപ്പിൽ അഞ്ചു തവണ വെടിയേറ്റിട്ടും മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചു വയസുകാരൻ ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് ചോദിക്കുന്നു... എനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചു തരുമോ ? ഞാൻ കിടക്കുന്ന മുറി മുഴുവൻ ക്രിസ്മസ് കാർഡ് കൊണ്ട് നിറയ്ക്കണം. കുട്ടികളുടേയും മൃഗങ്ങളുടയും എന്നിവയുടേയും ചിത്രങ്ങളുള്ള കാർഡാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്.
സാവകാശം ജീവിതത്തിലേക്കു തിരിച്ചു വരുന്ന അഞ്ചു വയസുകാരൻ റയ് ലാന്റ് വാർഡിന് ഇനിയും എട്ടാഴ്ചയെങ്കിലും ആശുപത്രിയിൽ തന്നെ ചിലവഴിക്കേണ്ടി വരും. വെടിവെപ്പിൽ സ്വന്തം മാതാവും സഹോദരിമാരും മരിച്ച വിവരം അവനെ അറിയിച്ചിട്ടില്ലെങ്കിലും അവന്റെ മനസിനു വേദയുള്ളതായി തോന്നുന്നുവെന്ന് ശുശ്രൂഷിക്കുന്ന മുത്തശ്ശി പറയുന്നു. ശാരീരിക പരുക്കുകളിൽ നിന്നും റയ്ലാന്റ് മോചിതനാകുമെങ്കിലും, മനസ്സിനേറ്റ വേദനയിൽ നിന്നും ഷോക്കിൽ നിന്നും എങ്ങനെയാണ് കരകയറുക എന്നതാണ് തങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമെന്നും മുത്തശ്ശി പറഞ്ഞു.
നേരിട്ടുപോയി സന്തോഷിപ്പിക്കുന്നതിനോ, ആശംസവാക്കുകൾ പറയുന്നതിനോ അവസരം ലഭിക്കുകയില്ലെങ്കിലും റയ്ലാന്റെ ആഗ്രഹം സഫലമാക്കാൻ കാർഡുകളും സംഭാവനകളും അയച്ചു നൽകാം. Ry land Ward, P.O. Box-174 Sutherland Springs, Texas- 78161.
റിപ്പോർട്ട്: പി.പി. ചെറിയാൻ
'എനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചു തരുമോ' അഞ്ചുവയസുകാരൻ റയ് ലാന്റ് ചോദിക്കുന്നു ?
10:21 PM Dec 13, 2017 | Deepika.com