അറ്റ്ലാന്റ: കെസിസിഎൻഎയുടെ പതിമൂന്നാമത് കണ്വൻഷൻ കിക്ക്ഓഫ് ഒക്ടോബർ 26നു ഹോളി ഫാമിലി ക്നാനായ പള്ളി കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മെഗാ സ്പോണ്‍സറായ മാത്യു & ശാന്തമ്മ പുല്ലാഴിയിൽ ദന്പതികൾ നിലവിളക്കു തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കെസിസിഎൻഎയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നാഷണൽ കിക്ക്ഓഫിൽ ഒരു മെഗാ സ്പോണ്സർ മുന്നോട്ടുവരുന്നത്. മെഗാ സ്പോണ്സറിൽ നിന്നും 10001 ഡോളറിന്റെ ചെക്ക് ചാക്കച്ചേരിൽ ഫിലിപ്പ് സ്വീകരിച്ചുകൊണ്ട് കെസിസിഎൻഎ രജിസ്ട്രേഷൻ ആരംഭിച്ചു. കെസിസിഎൻഎ പ്രതിനിധിയായി പ്രസിഡന്റ് ബേബി മണക്കുന്നേലും, ഷിക്കാഗോ റീജണൽ വൈസ് പ്രസിഡന്റ് ജെയ്മോൻ നന്തികാട്ടും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ജോർജിയയുടെ ഭാരവാഹികൾ താലപ്പൊലി. ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകന്പടിയോടെ ബേബി മണക്കുന്നേലിനേയും, ജെയ്മോൻ നന്തികാട്ടിനേയും ക്നായി തൊമ്മൻ കമ്യൂണിറ്റി ഹാളിലേക്ക് ആനയിച്ചു.
കെസിസിഎൻഎയുടെ പതിമൂന്നാമത് കണ്വൻഷൻ കിക്ക്ഓഫിൽ ഗ്രാന്റ് സ്പോണ്‍സർമാരായി 5000 ഡോളർ വാഗ്ദാനം ചെയ്ത് സാബു ചെമ്മലക്കുഴി, സാബു മന്നാകുളം, സൈമണ്‍ ഇല്ലിക്കാട്ടിൽ എന്നിവർ മുന്നോട്ടുവന്നു. അതുപോലെ സ്പോണ്‍സേഴ്സ് ആയി 3000 ഡോളർ വാഗ്ദാനം ചെയ്ത് ലൂക്കോസ് ചക്കാലപ്പടവിൽ, ചാക്കോച്ചൻ പുല്ലാനപ്പള്ളിൽ, മാത്യു കുപ്ലിക്കാട്ട്, ജോബി വാഴക്കാലായിൽ ഫാമിലി സ്പോണ്‍സർഷിപ്പ് എടുത്തുകൊണ്ട് അന്‍പത് കുടുംബങ്ങളും മുന്നോട്ടുവരികയും ചെയ്തു. ഏകദേശം 100000 ഡോളറിൽ കൂടുതൽ തുക വാഗ്ദാനം കിട്ടിയ കെസിസിഎൻഎയുടെ നാഷണൽ കിക്ക്ഓഫ്, ഒരു ചെറിയ യൂണിറ്റായ കെസിഎജിക്ക് ഒരു റെക്കോർഡ് നേട്ടം തന്നെയാണ് എന്നകാര്യത്തിൽ സംശയമില്ലെന്നു കെസിസിഎൻഎ കണ്വൻഷൻ ചെയർമാൻ സൈമണ്‍ ഇല്ലിക്കാട്ടിൽ പ്രസ്താവിച്ചു.
കെസിസിഎൻഎയുടെ പതിമൂന്നാമത് കണ്‍വൻഷനുവേണ്ടി തെരഞ്ഞെടുത്ത ജോർജിയ വേൾഡ് കണ്വൻഷൻ സെന്റർ & ഓംനി ഹോട്ടൽ അറ്റ് സിഎൻഎ സെന്റർ എല്ലാവിധ സൗകര്യങ്ങളോടുകൂടിയതും അമേരിക്കയിലെ മൂന്നാമത്തെ വലിയ കണ്വൻഷൻ സെന്ററുമാണ്.
കെസിസിഎൻഎയുടെ പതിമൂന്നാമത് കണ്‍വൻഷനു വേണ്ടിയുള്ള ഡിസ്കൗണ്ടോടുകൂടിയ രജിസ്ട്രേഷൻ നവംബർ 9ന് ആരംഭിച്ചു. KCCNA.COM എന്ന ഡോട്ട്കോമിൽ കൂടി ലോകത്തുള്ള എല്ലാ ക്നാനായക്കാർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്ട്രേഷൻ ഡിസംബർ 31നു അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് കെസിസിഎൻഎയുടെ വെബ്സൈറ്റായ KCCNA.COM സന്ദർശിക്കുക.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കെസിസിഎൻഎയുടെ പതിമൂന്നാമത് കണ്വൻഷൻ നാഷണൽ കിക്ക്ഓഫ് വൻ വിജയമായി
10:17 PM Dec 13, 2017 | Deepika.com