കുവൈത്ത്: കെഫാക്ക് നടത്തുന്ന ജില്ലാതല ഫുട്ബോൾ മൽസരങ്ങൾക്കുള്ള തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ നേതൃത്വത്തിലുള്ള തൃശൂർ ജില്ലാ ടീമിന്റെ ജേഴ്സി
പ്രകാശനം മുൻ കുവൈത്ത് നാഷണൽ ഫുട്ബോൾ കളിക്കാരനായിരുന്ന ഫലഹ് അൽ ദൗസരി നിർവഹിച്ചു. കളിക്കാർക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
ട്രാസ്ക്ക് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായിക വിഭാഗം കണ്‍വീനർ സുന്ദരൻ സ്വാഗതം പറഞ്ഞു. ടീം കോച്ച് ബിജു ജോണി ജില്ലാ ടീമിനെയും ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. സാദ് ഒബൈദി (കുവൈത്ത്) സ്പോണ്സർ ഗ്ലോബൽ ഇന്റർനാഷണൽ പ്രതിനിധി ബിവിൻ തോമസ്, ഷിജു പൗലോസ്, ടീം മാനേജർ ഇബ്രാഹിം എന്നിവർ ആശംസകൾ അർപ്പിക്കുകയും ജെൽസൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
തൃശൂർ ജില്ലാ ടീം പ്രഖ്യാപനവും ജേഴ്സി പ്രകാശനവും നടത്തി
10:26 PM Dec 12, 2017 | Deepika.com