ഡാളസ്: ഹൂസ്റ്റണിൽ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ഡാളസിൽ പിടികൂടിയതായി പോലീസ് അധികൃതർ സ്ഥിരീകരിച്ചു. പ്രതിയെന്ന സംശയിക്കുന്ന ജെഫ്റി നോബിൾ (35) ആണ് ഡാളസ് പോലീസ് കസ്റ്റഡിയിലായതെന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് വെള്ളിയാഴ്ച വൈകിട്ട് തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിൽ റോബർട്ട് (67) ജസിക്ക (22), ജോർദാൻ( 25) എന്നിവരുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
നാലുപേരാണ് വീട്ടിലുണ്ടായിരുന്നതെന്നും, എന്നാൽ ഒരു സ്ത്രീ വെടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പോലീസിൽ നൽകിയ വിവരമനുസരിച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജെഫ്രിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചത്. അറസ്റ്റിലായ ജെഫ്രിയെ ഞായറാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജയിലിലെത്തിച്ചു.
മരിച്ച റോബർട്ടിന്റെ മകളായിരിക്കാം ജെസിക്കയെന്നും എന്നാൽ ജോർദനുമായുള്ള ബന്ധം വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. പ്രതിയെ ചോദ്യം ചെയ്തശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
10:18 PM Dec 12, 2017 | Deepika.com