ഷാർജ: ഫാൽക്കൻ മാതൃകയിലുള്ള യുഎഇ ലോഗോ സൃഷ്ടിച്ചു ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ കായികമേളയിലാണ് ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം വിദ്യാർത്ഥികൾ മനുഷ്യലോഗോ അവതരിപ്പിച്ചത്. മൂന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ അണി ചേർന്നാണ് ഇത്തരമൊരു പുതുമ ഒരുക്കിയത്. ലോഗോയിലുള്ളത് പോലെ നടുവിൽ യുഎഇ പതാക കൂടി തീർത്തിരുന്നു. വിജില ഫ്രെഡറിക്, അനിൽ കുമാർ.പി.ബി, അപർണ നായർ എന്നിവരാണ് നേതൃത്വം നൽകിയത്.
ഷാർജ അൽ തിഖ സ്പോർട്സ് ക്ലബിൽ നടന്ന ദ്വദിന കായികമേള ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻ നായർ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, ആന്റണി ജോസഫ് എന്നിവർ പ്രസംഗിച്ചു.ഗേൾസ് വിഭാഗത്തിൽ ബ്ലൂ ഹൗസും, ബോയ്സ് വിഭാഗത്തിൽ റഡ് ഹൗസും ഏറ്റവും കൂടുതൽ പോയിന്റു നേടി ഓവറോൾ ചാന്പ്യൻമാരായി.
യുഎഇ ലോഗോ സൃഷ്ടിച്ചു ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ
09:21 PM Dec 12, 2017 | Deepika.com