ഫുജൈറ: യുഎഇയുടെ നാൽപത്തിയാറാം ദേശീയദിന ആഘോഷങ്ങളുടേയും, കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റിന്റെ പത്താംവാർഷിക ആഘോഷങ്ങളോടും അനുബന്ധിച്ചു അൽ സമർ വെഡിംഗ് ഹാൾ ദാദനയിലാണ് ഡിസംബർ 15 വെള്ളിയാഴ്ച ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ആഘോഷങ്ങൾക്ക് പൊലിമയേകാൻ നാഷണൽ അവാർഡ് വിന്നർ സുരഭി ലക്ഷ്മിയും, വിനോദ് കോവൂരും (എം80 മൂസ ടീം) എത്തുന്നു. സംസ്കാരിക സമ്മേളനത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ മുഖ്യതിഥി ആയിരിക്കും. ഗാനമേള, കോമഡി ഷോ, ഡാൻസ്, ഒപ്പന, തുടങ്ങി കലാപരിപാടികൾക്കൊപ്പം ദിബ്ബയിലെ കൈരളി കുടുംബത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഈ ആഘോഷത്തിൽ പങ്കുചേരാൻ വൈകിട്ട് 6.30 അൽ സമര വെഡിംഗ് ഹാൾ ദാദന യിലേക്ക് ഏവരെയും സംഘാടക സമിതിക്കു വേണ്ടി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങള്‍ക്ക്
നന്പരുകളിൽ ബന്ധപ്പെടുക 055 5597104/ 09 2446064
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റിന്റെ പത്താംവാർഷികാഘോഷം ഡിസംബർ 15ന്
09:14 PM Dec 12, 2017 | Deepika.com