സണ്ണിവെയ്ൽ (ഡാളസ്): സണ്ണിവെയ്ൽ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സൂപ്രണ്ട് ഡഗ് വില്യംസ് അറിയിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അയച്ച ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
700 വിദ്യാർത്ഥികളിൽ 85 പേർ അസുഖം മൂലം ഹാജരായിരുന്നില്ല. സിറ്റിയിൽ ഫ്ളൂ വ്യാപകമാകുന്നതായിട്ടാണ് റിപ്പോർട്ട്. 12, 13 തീയതികളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂൾ ബസുകളും അണുവിമുക്തമാക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. ഐഎസ്ഡിയിൽ ആദ്യമായാണ് ഫ്ളൂ വൈറസ് വ്യാപകമായതിനെ തുടർന്ന് സ്കൂൾ അടച്ചിടേണ്ടി വന്നത്.
സണ്ണിവെയ്ൽ ഐഎസ്ഡിയിലെ എലിമെന്ററി, മിഡിൽ, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവധി ബാധകമാണ്. വിദ്യാർഥികൾക്ക് മാത്രമല്ല, സ്റ്റാഫിനും ഫ്ളൂ വൈറസ് ബാധയുള്ളതായി പറയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ഐഎസ്ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് 972 226 5974 നന്പറിൽ ബന്ധപ്പെടേണ്ടതാണെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫ്ളൂ വ്യാപകം; സണ്ണിവെയ്ൽ ഐഎസ്ഡി അടച്ചിടും
08:55 PM Dec 12, 2017 | Deepika.com