ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത് ഡ​ബ്ല്യു​എം​സി അ​മേ​രി​ക്കാ റീ​ജ​ണ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ

10:16 PM Dec 11, 2017 | Deepika.com
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി ചാ​ക്കോ കൊ​യ്ക്ക​ലെ​ത്തി​നെ നി​യ​മി​ച്ചു. അ​മേ​രി​ക്ക റീ​ജ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് കോ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഗ്ലോ​ബ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ജോ​ണ്‍ തോ​മ​സ് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ന​ട​ത്തി​യ​ത്. അ​ടു​ത്തു വ​രു​ന്ന റീ​ജ​ണി​ന്‍റെ​യും പ്രൊ​വി​ൻ​സു​ക​ളു​ടെ​യും ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ചാ​ക്കോ​യ്ക്കാ​യി​രി​ക്കു​മെ​ന്നു ജോ​ണ്‍ തോ​മ​സ് പ​റ​ഞ്ഞു.

ഡ​ബ്ല്യൂ​എം​സി റീ​ജ​ണി​ന്‍റെ അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ചാ​ക്കോ. താ​ൻ ഒ​ഴി​ഞ്ഞ സ്ഥാ​ന​ത്തേ​ക്ക് ഇ​പ്പോ​ഴ​ത്തെ വി. ​പി. എ​ൽ​ദോ പീ​റ്റ​റി​നെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​മേ​രി​ക്ക റീ​ജ​ണ്‍ എ​ക്സി​കു​ട്ടീ​വ് കൗ​ണ്‍​സി​ൽ നോ​മി​നേ​റ്റ് ചെ​യ്തു.

ചാ​ക്കോ കോ​യി​ക്ക​ലേ​തി​നേ​യും എ​ൽ​ദോ പീ​റ്റ​റെ​യും റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് പ​ന​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു, സെ​ക്ര​ട്ട​റി കു​രി​യ​ൻ സ​ക്ക​റി​യ, ട്ര​ഷ​ർ ഫി​ലി​പ്പ് മാ​രേ​ട്ട് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​നു​മോ​ദി​ച്ചു. ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത് ന്യൂ​യോ​ർ​ക്ക് പ്രോ​വി​ൻ​സി​നെ​യും എ​ൽ​ദോ പീ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ പ്രോ​വി​ൻ​സി​നെ​യും പ്ര​ധി​നി​ധീ​ക​രി​ക്കു​ന്നു.

ജോ​ർ​ജ് പ​ന​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ, റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം, രു​ഗ്മി​ണി പ​ദ്മ​കു​മാ​ർ, സാ​ബു ജോ​സ​ഫ് സി​പി​എ, തോ​മ​സ് മൊ​ട്ട​ക്ക​ൽ, ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, സു​ധി​ർ ന​ന്പ്യാ​ർ, തോ​മ​സ് എ​ബ്ര​ഹാം, എ​സ്.​കെ. ചെ​റി​യാ​ൻ, ഷോ​ളി കു​ന്പി​ളു​വേ​ലി​ൽ പു​ന്നൂ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്:: ജി​നേ​ഷ് ത​ന്പി