എൽപാസോ (ടെക്സസ്): വെസ്റ്റേണ്‍ ടെക്സസ് ഹൈസ്കൂളിലെ 150 വിദ്യാർഥികളിൽ ക്ഷയ രോഗബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എൽപാസോ ഹാങ്കസ് ഹൈസ്കൂളിലെ ഏതെങ്കിലും വിദ്യാർത്ഥിക്ക് ആക്ടീവ് റ്റിബി ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.
രോഗബാധ സംശയിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ റ്റിബി പരിശോധന നൽകുമെന്നും രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർ (തുടർച്ചയായ ചുമ, പനി, നൈറ്റ് സ്വറ്റ്സ്) ഉടനെ ഡോക്ടറെ കാണണമെന്നും സിറ്റി പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റോബർട്ട് റിസെന്റീസ് പറഞ്ഞു.
ക്ഷയരോഗ ബാധയുള്ളവർ ചുമയ്ക്കുന്നതിലൂടേയും തുമ്മലിലൂടേയും രോഗാണുക്കൾ വായുവിൽ വ്യാപിക്കുന്നതിനും അതിലൂടെ മറ്റുള്ളവർക്ക് രോഗബാധ ഉണ്ടാകുന്നതിന് സാധ്യതകൾ വളരെയുണ്ടെന്നും ഡയറക്ടർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് എൽപാസൊ പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ക്ഷയ രോഗബാധ: സാജന്യ പരിശോധനക്ക് വിധേയരാകണം
10:11 PM Dec 11, 2017 | Deepika.com