മസ്കറ്റ്: ഒമാനിലെ ഷർഖിയ മേഖലയിലെ ഇബ്രയിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്റ്റേറ്റ് അഡ്വൈസർ ഷെയ്ഖ് മൊഹമ്മദ് ബിൻ അഹ്മദ് അൽ ഹാർത്തിയാണ് ഒൗപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പിന്റെ 141-ാമത് ശാഖയാണിത്.
തലസ്ഥാനമായ മസ്കറ്റിൽ നിന്നും 160 കിലോമീറ്റർ ദൂരെയാണ് ഇബ്ര. ഒമാനിലെ ഇരുപതാമത് ശാഖയാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്. വരുന്ന ആറുമാസത്തിനുള്ളിൽ ഒമാനിൽ അഞ്ചു ഹൈപ്പർമാർക്കറ്റുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് എംഡി. എം.എ. യൂസഫലി പറഞ്ഞു.
റിപ്പോർട്ട്: സേവ്യർ കാവാലം
ലുലുവിന്റെ 141-മത് ശാഖ ഒമാനിലെ ഇബ്രയിൽ ഉദ്ഘാടനം ചെയ്തു
10:04 PM Dec 11, 2017 | Deepika.com